ഉദയനാപുരം: നിയന്ത്രണംവിട്ട ബൈക്ക് കണ്ടയ്നർ ലോറിക്കടിയിലകപ്പെട്ടു. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഉദയനാപുരം ക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം. ബൈക്ക് ഭാഗികമായി തകർന്നു.